കായികം

ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ മെസിയും കൂട്ടരും; ഇന്ന് യുഎഇക്കെതിരെ

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ലോകകപ്പ് കിക്കോഫിന് മുന്‍പ് ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ മെസിയും സംഘവും ഇന്ന് ഇറങ്ങും. യുഎഇക്കെതിരെയാണ് സൗഹൃദ മത്സരം. മെസി മുഴുവന്‍ സമയവും കളിച്ചേക്കില്ല. 

ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് മത്സരം. മെസി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇറങ്ങാതെ സബ്‌സ്റ്റിറ്റിയൂട്ട് ആയാണ് ഗ്രൗണ്ടിലേക്ക് എത്തുന്നതെങ്കില്‍ ഡിബാല, എയ്ഞ്ചല്‍ ഡി മരിയ, ലൗതാരോ മാര്‍ട്ടിനസ് സഖ്യമാവും മുന്നേറ്റത്തില്‍. 

ലിയാന്‍ഡ്രോ പരദെസ്, റോഡ്രിഗ്വസ്, എന്‍സോ ഫെര്‍നാന്‍ഡസ് മധ്യനിരയിലേക്കും എത്തിയേക്കും. ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, അകുന, മൊളിന എന്നിവരാവും പ്രതിരോധത്തില്‍. ടോട്ടനം പ്രതിരോധനിര താരം ക്രിസ്റ്റിയന്‍ റൊമേരോ യുഎഇക്കെതിരെ കളിച്ചേക്കില്ല. 

പരിക്കില്‍ നിന്ന് മുക്തനായി വരുന്ന റൊമേരോയെ സ്‌കലോനി യുഎഇക്കെതിരെ ഇറക്കാനുള്ള സാധ്യത വിരളമാണ്. 100 ശതമാനം ഫിറ്റ്‌നസ് വീണ്ടെടുത്ത കളിക്കാരെയാവും യുഎഇക്കെതിരെ ഇറക്കുക എന്നാണ് സ്‌കലോനി സൂചിപ്പിച്ചിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍