കായികം

'ഇവിടെയാണ് ധോനി മികച്ച് നിന്നിരുന്നത്'; എല്‍ബിഡബ്ല്യു അവസരം നഷ്ടപ്പെടുത്തിയത് ചൂണ്ടി രവി ശാസ്ത്രി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ട്വന്റി20യില്‍ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ ഇന്ത്യന്‍ ടീമിന് നേര്‍ക്കുള്ള വിമര്‍ശനങ്ങള്‍ അവസാനിക്കുന്നില്ല. കാമറൂണ്‍ ഗ്രീന്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയ അവസരം ഇന്ത്യ നഷ്ടപ്പെടുത്തിയത് ചൂണ്ടി എത്തുകയാണ് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. 

ഓസീസ് ഇന്നിങ്‌സിന്റെ അഞ്ചാം ഓവറില്‍ ചഹലിന്റെ ഡെലിവറിയില്‍ ഓസീസ് ഓപ്പണര്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്തില്ല. റിപ്ലേകളില്‍ ഗ്രീന്‍ ഔട്ട് ആണെന്ന് വ്യക്തമായിരുന്നു. 30 പന്തില്‍ നിന്ന് 61 റണ്‍സുമായാണ് ഗ്രീന്‍ പിന്നാലെ മടങ്ങിയത്. 

കീപ്പര്‍മാരുടേത് വളരെ പ്രധാനപ്പെട്ട ജോലിയാണ്. ഇവിടെയാണ് എംഎസ് ധോനി ഏറെ മികച്ചു നിന്നിരുന്നത്, കമന്ററി ബോക്‌സിലിരുന്ന് രവി ശാസ്ത്രി പറഞ്ഞു. മാക്‌സ് വെല്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയ സമയവും ടീമിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ ദിനേശ് കാര്‍ത്തിക്കിന് കഴിഞ്ഞിരുന്നില്ല. ഇതിന് കാര്‍ത്തിക്കിന്റെ കഴുത്തിന് പിടിച്ച് രസകരമായാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പ്രതികരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്