കായികം

30ാം ടെസ്റ്റ് സെഞ്ചുറി; ബ്രാഡ്മാനെ മറികടന്ന് സ്റ്റീവ് സ്മിത്ത്; റണ്‍വേട്ടയില്‍ നാലാമത് 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: 30ാം ടെസ്റ്റ് സെഞ്ചുറിയെന്ന നേട്ടത്തോടെ ഇതിഹാസ ബാറ്റര്‍ ഡോണ്‍ ബ്രാഡ്മാന് ഒപ്പമെത്തി സ്റ്റീവ് സ്മിത്ത്. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ സിഡ്‌നി ടെസ്റ്റിന്റെ രണ്ടാം ദിനം സെഞ്ചുറി തൊട്ടതോടെയാണ് സ്മിത്ത് ഡോണ്‍ ബ്രാഡ്മാനെ മറികടന്നത്. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 192 പന്തില്‍ നിന്ന് 104 റണ്‍സ് നേടി സ്റ്റീവ് സ്മിത്ത് പുറത്തായി. രണ്ട് സിക്‌സും 11 ഫോറുമാണ് സ്മിത്തിന്റെ ബാറ്റില്‍ നിന്ന് വന്നത്. ഓസ്‌ട്രേലിയക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് റണ്‍ നേടുന്ന കളിക്കാരില്‍ സ്മിത്ത് നാലാം സ്ഥാനത്തേക്കും എത്തി. 

ഓസ്‌ട്രേലിയക്കായി 92 ടെസ്റ്റ് കളിച്ചതില്‍ നിന്ന് 8647 റണ്‍സ് ആണ് 60.89 എന്ന ബാറ്റിങ് ശരാശരിയില്‍ സ്മിത്ത് സ്‌കോര്‍ ചെയ്തത്. റിക്കി പോണ്ടിങ് ആണ് 13,378 റണ്‍സോടെ പട്ടികയില്‍ ഒന്നാമത്. രണ്ടാമത് അലന്‍ ബോര്‍ഡറും മൂന്നാമത് സ്റ്റീവ് വോയും. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഉസ്മാന്‍ ഖവാജയും ഓസ്‌ട്രേലിയക്കായി സെഞ്ചുറി നേടി. ഇരട്ട ശതകത്തിലേക്ക് ബാറ്റ് വീശുകയാണ് ഖവാജ. ലാബുഷെയ്ന്‍ 79 റണ്‍സും ട്രാവിസ് ഹെഡ് 70 റണ്‍സ് എടുത്തും മടങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ