കായികം

ഇംഗ്ലണ്ട് ടീമിനെ ഡ്രസിങ് റൂമില്‍ പൂട്ടിയിടുക;  പാകിസ്ഥാന് സെമിയിലെത്താം; ട്രോളി വസീം അക്രം

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഏകദിന ലോകകപ്പില്‍ നിന്ന് പുറത്താകലിന്റെ വക്കില്‍നില്‍ക്കുന്ന പാകിസ്ഥാന്‍ ടീമിനെ ട്രോളി മുന്‍ നായകന്‍ വസീം അക്രം. സെമി സാധ്യത നിലനിര്‍ത്താന്‍ പാകിസ്ഥാന് മുന്നില്‍ ഒറ്റ വഴി മാത്രമേയുള്ളു. 'ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് കൂറ്റന്‍ സ്‌കോര്‍ നേടണം. ശേഷം ടീമിനെ ഒന്നാകെ 20 മിനിറ്റ് ഡ്രസിങ് റൂമില്‍ പൂട്ടിയിടണം. അപ്പോള്‍ ടൈംഡ് ഔട്ട് ആക്കാമെന്നും അങ്ങനെ എളുപ്പം സെമിയില്‍ കടക്കാ'മെന്നുമായിരുന്നു അക്രത്തിന്റെ തമാശ.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ കിവീസ് വമ്പന്‍ വിജയം നേടിയതോടെയാണ് പാകിസ്ഥാന്റെ സെമി സാധ്യത ഏതാണ്ട് അവസാനിച്ചത്. ടോസ് നേടിയ ന്യൂസിലന്‍ഡ് ശ്രീലങ്കെയെ ബാറ്റിങിന് അയച്ചു. 46. 4 ഓവറില്‍ 171 റണ്‍സിന് എല്ലാവരെയും പുറത്താക്കി. മറുപടി ബാറ്റിങിന് ഇറങ്ങിയ കിവീസ് 23.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയും ചെയ്തു. 

ഇംഗ്ലണ്ടിനെതിരെ പാക് ടീം 300 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തുകയും 13 റണ്‍സില്‍ ഇംഗ്ലണ്ടിനെ ഓള്‍ഔട്ടാക്കുകയോ ചെയ്താലോ മാത്രമേ സെമി പ്രവേശനം സാധ്യമാകൂ. മഴ കാരണം കളി ഉപേക്ഷിച്ചാലും പാക്കിസ്ഥാന് പുറത്തേക്കുള്ള വഴി തെളിയും. എട്ട് മത്സരങ്ങളില്‍ നാല് വിജയവുമായി പാകിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ അഞ്ചാമത് ആണ്. ന്യൂസിലന്‍ഡ് ഒന്‍പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിജയവുമായി നാലാം സ്ഥാനത്താണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍