സന്തോഷ് ട്രോഫിയില്‍ മിസോറാമിനോട് തോറ്റ് കേരളം പുറത്ത്
സന്തോഷ് ട്രോഫിയില്‍ മിസോറാമിനോട് തോറ്റ് കേരളം പുറത്ത്  എക്‌സ്‌
കായികം

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളം സെമി കാണാതെ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിന് തോല്‍വി. മിസോറാമിനോടാണ് കേരളത്തിന്റെ പരാജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍ അടിക്കാത്തതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ട് ഔട്ടിലായിരുന്നു കേരളത്തിന്റെ തോല്‍വി.(6_7)

നിര്‍ണായകമായ കിക്ക് വി ആര്‍ സുജിത് നഷ്ടപ്പെടുത്തിയതോടെയാണ് കേരളം സെമി കാണാതെ പുറത്തായത്. മാര്‍ച്ച് ഏഴിന് സെമിയില്‍ മിസോറാം സര്‍വീസിനെ നേരിടും. രണ്ടാം സെമിയില്‍ അതേദിവസം മണിപ്പൂര്‍ ഗോവയും തമ്മില്‍ ഏറ്റുമുട്ടും

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇരുടീമുകള്‍ക്കും മത്സരത്തില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. പന്ത് കൈവശം വെക്കുന്നതില്‍ മിസോറാം മുന്നിട്ടുനിന്നെങ്കിലും അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ കേരളത്തിനാണ് മുന്‍തൂക്കം. കഴിഞ്ഞതവണ സെമി കാണാനാകാതെയാണ് കേരളം മടങ്ങിയത്.

മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒന്നിനെതിരെ 7 ഗോളുകള്‍ക്ക് അസമിനെ പരാജയപ്പെടുത്തിയാണ് മണിപ്പുരിന്റെ സെമി പ്രവേശനം. നാലാം മിനിറ്റില്‍ ക്യാപ്റ്റന്‍ സനതോയ് മെയ്‌തെയ് വകയായിരുന്നു ആദ്യ ഗോള്‍. 11, 16 മിനിറ്റുകളില്‍ വാങ്‌ഖെയ്മായും സാദാനന്ദ സിങ്ങും 19ാം മിനിറ്റില്‍ ഗാന്‍ബം പച്ച സിങ്ങും ഗോള്‍നേടി. 19 മിനിറ്റിനുള്ളില്‍ 5 ഗോള്‍. ഓരോ അഞ്ചുമിനിറ്റിലും ഒരുഗോള്‍ വീതമെന്നു പറയാം. രണ്ടാം പകുതി തുടങ്ങി 64ാം മിനിറ്റിലായിരുന്നു ജയദീപ് ഗോഗോയ് വക അസമിന്റെ ആശ്വാസഗോള്‍. 82ാം മിനിറ്റില്‍ മെയ്ബാം ഗെനി സിങ്ങും 88ാം മിനിറ്റില്‍ ങാതെം ഇമര്‍സണ്‍ മെയ്‌തെയും ഗോള്‍ കണ്ടെത്തിയതോടെ അസമിന്റെ പരാജയം പൂര്‍ണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

കോഴ വാങ്ങിയത് മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലവും ബെന്നറ്റ് എബ്രഹാമും; നടന്നത് കോടികളുടെ കള്ളപ്പണം വെളുപ്പിക്കല്‍; കുറ്റപത്രം

അക്ഷയതൃതീയ വെള്ളിയാഴ്ച വന്നാല്‍ ശ്രേഷ്ഠമാണോ?, വെള്ളി വാങ്ങാനും അത്യുത്തമം; പ്രത്യേകതകള്‍

ജലദോഷത്തെ പമ്പ കടത്തും; ചൂടുകാലത്ത് കുടിക്കാം പുതിനയിട്ട് തിളപ്പിച്ച വെള്ളം

വീണുപോയ ബോളിവുഡിലെ 7 താരപുത്രന്മാര്‍