ഷെഫാലി വര്‍മ
ഷെഫാലി വര്‍മ പിടിഐ
കായികം

തീപ്പൊരി ഷെഫാലി! ഗുജറാത്തിനെ തകര്‍ത്ത് ഡല്‍ഹി വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഗുജറാത്ത് ജയന്റ്‌സിനെ ഏഴ് വിക്കറ്റിനു തകര്‍ത്തു ഡല്‍ഹി ക്യാപിറ്റല്‍സ് വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍. കഴിഞ്ഞ സീസണിലെ മികവ് ആവര്‍ത്തിച്ച് അവര്‍ ആറ് വിജയങ്ങളുമായി നേരിട്ട് ഫൈനലുറപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാം തവണയാണ് അവര്‍ ഫൈനലിനു യോഗ്യത സ്വന്തമാക്കുന്നത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഡല്‍ഹി അനായാസം വിജയം പിടിച്ചു. 13.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 129 റണ്‍സെടുത്താണ് അവര്‍ ജയിച്ചതും ഫൈനല്‍ ഉറപ്പിച്ചതും.

37 പന്തില്‍ അഞ്ച് സിക്‌സും ഏഴ് ഫോറും സഹിതം 71 റണ്‍സ് അടിച്ചു കൂട്ടിയ ഷെഫാലി വര്‍മയുടെ തീപ്പൊരി ബാറ്റിങാണ് ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്. 28 പന്തില്‍ 38 റണ്‍സുമായി ജെമിമ റോഡ്രിഗസ് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ മെഗ് ലാന്നിങ് 18 റണ്‍സും കണ്ടെത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ 16 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഗുജറാത്തിനു മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പിന്നീട് ഭരതി ഫുല്‍മാലി (42), കാതറിന്‍ ബ്രിസ് (പുറത്താകാതെ 28), ഫോബ് ലിച്ഫില്‍ഡ് (21) എന്നിവരുടെ ബാറ്റിങ് അവരെ കരകയറ്റുകയായിരുന്നു.

ഡല്‍ഹിക്കായി മലയാളി താരം മിന്നു മണി മിന്നും ബൗളിങ് പുറത്തെടുത്തു. താരം രണ്ടോവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മരിസാനെ കാപ്, ശിഖ പാണ്ഡെ എന്നിവരും രണ്ട് വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍