കേരളം

കൂട്ടക്കൊല 'ആസ്ട്രല്‍ പ്രൊജക്ഷനു' വേണ്ടിയെന്ന് കേഡല്‍, ശ്രമിച്ചത് ആത്മാവിന്റെ പരലോക സഞ്ചാരത്തിന്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന ഒടിവിദ്യ പ്രോക്ടീസ് ചെയ്യുന്നതിനാണ് മാതാപിതാക്കളെ ഉള്‍പ്പെടെ നാലു പേരെ കൊലപ്പെടുത്തിയതെന്ന് നന്തന്‍കോട്ട് കൂട്ടക്കൊല കേസില്‍ പിടിയിലായ കേഡല്‍ ജിന്‍സന്‍. ശരീരത്തില്‍നിന്ന് മനസിലെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു എന്ന പേരില്‍ നടത്തുന്നതാണ് ആസ്ട്രല്‍ പ്രൊജ്ഷന്‍. 

കേഡല്‍ പതിനഞ്ചു വര്‍ഷമായി ആസ്ട്രല്‍ പ്രൊജക്ഷന്‍ പരിശീലിക്കുന്നുണ്ടെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഓസ്‌ട്രേലിയയില്‍ പഠിക്കാന്‍ പോയ സമയത്താണ് ഇത്തരം ആഭിചാര പ്രവൃത്തിയില്‍ താത്പര്യം വന്നത്. പിന്നീട് ഇതുമായി കൂടുതല്‍ പഠനങ്ങള്‍ നടത്തുകയും വിവരങ്ങള്‍ സംഘടിപ്പിക്കുകയുമായിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റജിലന്‍സും കംപ്യൂട്ടര്‍ ഗെയുമുകളുമൊക്കെയാണ് കേഡലിന്റെ പ്രവര്‍ത്തന മേഖല. ഇതിനോടൊപ്പം ഇത്തരം ആഭിചാര ക്രിയകളും ഇയാള്‍ പ്രാക്ടിസ് ചെയ്തിരുന്നുവെന്നാണ് അന്വേഷണ സംഘം അനുമാനിക്കുന്നത്. 

തിരുവനന്തപുരം കമ്മിഷണര്‍ ഓഫിസിലാണ് കേഡലിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. ദുര്‍മന്ത്രിവാദികളുടേതിനു സമാനമായ രീതിയിലാണ് ഇയാള്‍ പൊസീസിനോടു സംസാരിച്ചുകൊണ്ടിരിക്കുന്നത്. പലേേപ്പാഴും പരസ്പര വിരുദ്ധമായ രീതിയിലും സംസാരിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേഡലിനെ ചോദ്യം ചെയ്യുന്നതിനുള്ള സംഘത്തില്‍ മനോരോഗ വിദഗ്ധനെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. മോഹന്‍ റോയിയെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. ദുര്‍മന്ത്രവാദത്തിന് അടിപ്പെട്ടയാളാണോ മാനസിക രോഗിയാണോ അതോ അന്വേഷണത്തെ വഴി തെറ്റിക്കുന്നതിനുള്ള അടവാണോ എന്ന കാര്യങ്ങളില്‍ പൊലീസിനെ സഹായിക്കാനാണ് മനോരോഗ വിദഗ്ധനെ ഉള്‍പ്പെടുത്തിയത്. 

കൊലപാതകത്തില്‍ കേഡല്‍ ഒഴികെ മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസിന്റെ നിഗമനം. ഒറ്റ ദിവസം തന്നെയാണ് നാലു പേരെയും കൊലപ്പെടുത്തിയത് എന്നാണ് കേഡല്‍ മൊഴി നല്‍കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

''റിയല്‍ സഫാരി ഇതാ തുടങ്ങുന്നു; ഞങ്ങള്‍ മതങ്ങളെ നാട്ടിലുപേക്ഷിച്ച് കാടുകേറി''

ഇനി സ്‌കൂളില്‍ പോകാം, മടി മാറി; കനത്ത ചൂടില്‍ ക്ലാസ് മുറി നീന്തല്‍ കുളമാക്കി അധികൃതര്‍ - വിഡിയോ

'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും