കേരളം

 പെമ്പിള ഒരുമൈ സമരത്തിന് ജിഗ്നേഷ് മേവാനിയുടെ ഐക്യദാര്‍ഢ്യം

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: പെമ്പിള ഒരുമൈ സമരത്തിന് ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയുടെ ഐക്യദാര്‍ഢ്യം. ഗോമതിക്കും മറ്റ് ദളിത് സ്ത്രീ തൊഴിലാളികള്‍ക്കും നീതി തേടിയുള്ള സമരത്തില്‍ താനും കൂടെയുണ്ടെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു. കൂടാതെ മന്ത്രി എംഎം മണിയുടെ പ്രസ്താവനയില്‍ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്യുന്നുണ്ട് ജിഗ്നേഷ്. പെമ്പളെ ഒരുമൈയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മേവാനി സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ചത്. 

ഒരു മിനിറ്റ് മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ സമരം ചെയ്യുന്ന തോട്ടം തൊഴിലാളികളുടെ സമരത്തെ അപമാനിക്കാന്‍ ശ്രമിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ കേരളത്തിലെ എല്ലാ തോട്ടം തൊഴിലാളികളും ദളിതരും മുന്നോട്ടു വരണമെന്നും ജിഗ്നേഷ് പറയുന്നുണ്ട്. 

തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചുളള ഗോമതിയുടെ സമരത്തില്‍ എല്ലാ തൊഴിലാളി വര്‍ഗത്തിന്റെയും പിന്തുണ ആവശ്യമാണെന്നും ജിഗ്നേഷ് പറഞ്ഞു. ഗുജറാത്തിലെ ഉനയിലുണ്ടായ ദളിത് മുന്നേറ്റത്തെത്തുടര്‍ന്ന്, ദളിതര്‍ക്ക് ഭൂമി ആവശ്യപ്പെട്ടുകൊണ്ട് ചലോ ഉന മഹാധര്‍ണ ജിഗ്‌നേഷിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. ശേഷം കേരളത്തിലെ ആദിവാസികളുടെയും ദളിതരുടെയും ഭൂമി ആവശ്യപ്പെട്ടു കൊണ്ട് നടത്തിയ ചലോ തിരുവനന്തപുരം എന്ന പ്രസ്ഥാനം ജിഗ്നേഷിന്റെ നേതൃത്വത്തിലായിരുന്നു നടന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍