കേരളം

ജയമോളുടെ മൊഴി കളവ് ; വസ്തുതര്‍ക്കമല്ല കൊലയ്ക്ക് കാരണമെന്ന് ജിത്തുവിന്റെ മുത്തച്ഛന്‍

സമകാലിക മലയാളം ഡെസ്ക്

കൊട്ടിയം : കൊട്ടിയം നെടുമ്പനയില്‍ പതിനാലുകാരന്‍ ജിത്തുജോബിന്റെ കൊലപാതകത്തില്‍ അമ്മ ജയമോളുടെ മൊഴി കളവെന്ന് ജിത്തുവിന്റെ മുത്തച്ഛന്‍. വസ്തു ഓഹരി തര്‍ക്കമാണ് ജിത്തുവിന്റെ കൊലപാതകത്തിന് കാരണമായതെന്ന് ജയമോളുടെ വാദം തെറ്റാണ്. കൊച്ചുമകനുമായി വസ്തു വീതംവെക്കുന്ന കാര്യം സംസാരിച്ചിട്ടുപോലുമില്ലെന്ന് മുത്തച്ഛന്‍ നെടുമ്പന കുരീപ്പള്ളി ജോബ് ഭവനില്‍ ജോണിക്കുട്ടിയും ഭാര്യ അമ്മിണി ജോണും വ്യക്തമാക്കി. 

ഒരേക്കര്‍  മുപ്പത് സെന്റ് വസ്തു രണ്ടുമക്കള്‍ക്കുമായി വീതംവെച്ച് മൂന്നുവര്‍ഷം മുമ്പ് വില്‍പ്പത്രം തയ്യാറാക്കിയിരുന്നു. ജിത്തുവിന്റെ അച്ഛന്‍ ജോബിന് ഇതില്‍ 70 സെന്റ് വസ്തു ഉള്‍പ്പെടുത്തി. മക്കളുമായോ കൊച്ചുമക്കളുമായോ വസ്തു വീതംവെക്കുന്ന കാര്യങ്ങള്‍ സംസാരിച്ചിട്ടുപോലുമില്ല. കുരീപ്പള്ളിയില്‍ രണ്ട് സെന്റ് വസ്തുവും കടമുറികളും ഉണ്ട്. അത് ഞങ്ങളുടെ ചെലവുകള്‍ക്കും ചികില്‍സയ്ക്കും ഉള്ള കരുതലാണ്. ജോണിക്കുട്ടി പറഞ്ഞു. 

വസ്തു നല്‍കില്ലെന്ന് ജിത്തു പറഞ്ഞതാണ് കൊലപാതകത്തിന് കാരണമായി ജയമോള്‍ മോഴി നല്‍കിയത്. ഇത് വിശ്വസിക്കാനാവുന്നില്ലെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ജിത്തുവിനെ കാണാതായ തിങ്കളാഴ്ച കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍, ഒരു വിവാഹചടങ്ങില്‍ ജയമോളും ജിത്തുവും പങ്കെടുത്തിരുന്നു. വിവാഹശേഷം സന്തോഷത്തോടെ മടങ്ങുന്ന അമ്മയെയും മകനെയും കണ്ടിരുന്നു. അന്ന് വൈകീട്ട് വീട്ടിലെത്തിയ ജിത്തു ചായയും വാങ്ങിക്കുടിച്ച്, തനിക്ക് മുത്തവും നല്‍കിയാണ് കൊച്ചുമകന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയതെന്ന് മുത്തശ്ശി അമ്മിണി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''