കേരളം

ഹരീഷിന് സര്‍ക്കാരിന്റെ പിന്തുണ ; മൗലിക വാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്തരുതെന്ന് മന്ത്രി ജി സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം :  ഹിന്ദു മതമൗലിക വാദികളുടെ ഭീഷണിയെ തുടര്‍ന്ന് 'മീശ' നോവല്‍ എഴുത്തുകാരന് പിന്‍വലിക്കേണ്ടി വന്നതിനെതിരെ മന്ത്രി ജി സുധാകരന്‍. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്തരുതെന്ന് മന്ത്രി സുധാകരന്‍ നോവലിസ്റ്റ് ഹരീഷിനോട് ആവശ്യപ്പെട്ടു. ഹരീഷിന് സര്‍ക്കാരിന്റെ പിന്തുണയുണ്ട്. മീശ നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തരുത്. ഇത്തരം ഭീഷണികള്‍ക്കെതിരെ പൗരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി പ്രതികരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
 

കുടുംബാംഗങ്ങളെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് നോവലിസ്റ്റ് എസ്. ഹരീഷ് വ്യക്തമാക്കിയിരുന്നു. മാതൃഭൂമി അഴ്ചപ്പതിപ്പില്‍ ഈയിടെയാണ് നോവല്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. അരനൂറ്റാണ്ട് മുന്‍പുള്ള കേരളത്തെ പറ്റി പ്രതിപാദിക്കുന്നതാണ് നോവല്‍. നോവലിലെ ചില പരാമര്‍ശത്തിനെതിരെ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കുടുംബാംഗങ്ങളെയും നോവലിസ്റ്റിനെതിരെയും പച്ചത്തെറി വിളിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നോവല്‍ പിന്‍വലിക്കാനുള്ള തീരുമാനം

സ്ത്രീകളുടെ ക്ഷേത്ര സന്ദര്‍ശനം സംബന്ധിച്ച സംഭാഷണത്തിലേര്‍പ്പെടുന്ന കഥാപാത്രത്തെ സൃഷ്ടിച്ചതിന് പിന്നാലെയാണ് ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയത്.ആക്രമണവും ഭീഷണിയും അസഹ്യമായതിനെ തുടര്‍ന്ന് ഹരീഷിന് ഫേസ്ബുക്ക് പേജ് ഡിആക്റ്റിവേറ്റ് ചെയ്യേണ്ടി വന്നു. തുടര്‍ന്ന് ഹരീഷിന്റെ ഭാര്യയുടെ ഫേസ്ബുക്ക് കണ്ടെത്തി സ്ത്രീത്വത്തെ അപമാനിക്കുന്ന ഭീഷണികളും തെറിവിളികളും തുടരുകയാണ്. ഹരീഷിന്റെ ഭാര്യയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പോസ്റ്ററുകള്‍ തയ്യാറാക്കി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന