കേരളം

സുധീരന്റെ പ്രതികരണം സമനില തെറ്റിയത് പോലെയെന്ന് കെസി ജോസഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റു വിട്ടുനല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ആരോപിച്ച മുതിര്‍ന്ന നേതാവ് വിഎം സുധീരന് മറുപടിയുമായി കെസി ജോസഫ്. വിഎം സുധീരന്റെ പ്രതികരണം സമനില തെറ്റിയപോലെയെന്ന് കെസി ജോസഫ പറഞ്ഞു. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്താനുള്ള ശ്രമത്തില്‍ നിന്ന്  പിന്തിരിയണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

കെപിസിസി പ്രസിഡന്റായിരുന്നയാളെന്ന കാര്യം വിഎം സുധീരന്‍ മറക്കരുത്. വിമര്‍ശനങ്ങള്‍  പാര്‍ട്ടി വേദിയിലാകണമെന്ന പഴയ വാക്കുകള്‍ സുധീരന്‍ ഓര്‍ക്കണമെന്നും കെസി ജോസഫ്  പറഞ്ഞു. 

രാജ്യസഭാ സീറ്റ് വിട്ടുനല്‍കില്ലെന്ന് അവസാന സമയം വരെ പറഞ്ഞവര്‍  മറിച്ചു തീരുമാനമെടുത്തത് ദുരൂഹമാണെന്നും ഇതിന് പിന്നില്‍ അട്ടിമറിയുണ്ടെന്നുമായിരുന്നു സുധീരന്റെ വാക്കുകള്‍. ചര്‍ച്ചകളില്‍ പങ്കെടുത്ത മൂന്നു നേതാക്കള്‍ക്കു മാത്രമാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്വം. കോണ്‍ഗ്രസില്‍ മുമ്പും ഇങ്ങനെയാണ് തീരുമാനമെടുത്തതെന്ന് പറയുന്നത് ശരിയല്ല. ആര്‍എസ്പിയെ മുന്നണിയില്‍ എടുക്കാനും എന്‍കെ പ്രേമചന്ദ്രന് സീറ്റ് നല്‍കാനും അഞ്ചു നിമിഷം കൊണ്ടാണ് തീരുമാനമെടുത്തത് എന്നാണ് ഇവര്‍ ഇപ്പാള്‍ പറയുന്നത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ തീരുമാനത്തിലെത്തിയതെന്ന്, പഴയ പത്രകട്ടിങ്ങുകള്‍ വാര്‍ത്താ ലേഖകര്‍ക്കു നല്‍കിക്കൊണ്ട് സുധീരന്‍ പറഞ്ഞു. കെപിസിസി എക്‌സിക്യൂട്ടിവില്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്ത ശേഷമാണ് ഈ തീരുമാനമെടുത്തതെന്ന് രമേശ് ചെന്നിത്തലയ്ക്കും എംഎം ഹസനും മറുപടിയായി സുധീരന്‍ ചൂണ്ടിക്കാട്ടി.

രാജ്യസഭാ സീറ്റ് വിട്ടുകൊടുത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സമാനതകളില്ലാത്ത പ്രതിഷേധമുണ്ട്. അതു പ്രകടിപ്പിക്കുമ്പോള്‍ വ്യക്തിപരമായ അഭിപ്രായം എന്നു പറഞ്ഞു തള്ളുന്നതില്‍ കാര്യമില്ല. ഘടക കക്ഷിക്കു സീറ്റ് പോയതിന് ധനമന്തിപദം രാജിവച്ച കാര്യമൊന്നും ആരും മറന്നുപോവരുത്. മുഖ്യമന്ത്രിക്കെതിരെ കൊട്ടാരവിപ്ലവം നടത്തിയ പഴയ കഥകളും എല്ലാവരും ഓര്‍ക്കുന്നതു നല്ലതാണെന്ന് ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമിട്ട് സുധീരന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്കു വന്നത് നല്ല കാര്യമാണ്. എന്നാല്‍ മുന്നണി വിടുമ്പോള്‍ അവര്‍ കോണ്‍ഗ്രസിനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഇപ്പോള്‍ എന്താണ് നിലപാടെന്നു വ്യക്തമാക്കണം. അതെല്ലാം പിന്‍വലിച്ചെങ്കില്‍ അതു തുറന്നു പറയണം. ഒരു ഖേദപ്രകടമെങ്കിലും നടത്താനുള്ള മുന്നണി മര്യാദ കേരള കോണ്‍ഗ്രസ് കാണിക്കണമെന്ന് സുധീരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍