കേരളം

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനുള്ള സിപിഎമ്മിന്റെ തന്ത്രം നടക്കില്ല; ശ്രീധരന്‍പിള്ള

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആശയസംഘര്‍ഷത്തിലേക്ക് പോകാതെ സര്‍ക്കാര്‍ സമന്വയത്തിന്റെ അന്തരീക്ഷം ഉണ്ടാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. വിധി വായിച്ചശേഷം ബിജെപി വിശദമായി പ്രതികരിക്കും. ആരാധനാ രംഗത്ത് ലിംഗ വ്യത്യാസമില്ലാതെ എല്ലാവരേയും തുല്യരായി പരിഗണിക്കണം എന്നാണ് ബിജെപി ദേശീയതലത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. എന്നാല്‍ വിശ്വാസത്തെ ബലപ്പെടുത്തണം. വിശ്വാസത്തെ ഹനിക്കുന്ന ഒരു പ്രവൃത്തിയും ആരില്‍നിന്നും ഉണ്ടാകാന്‍ പാടില്ല. ഇക്കാരണത്താല്‍ കോടതിവിധിയോട് സമ്മിശ്രമായി പ്രതികരിക്കാനേ ഇപ്പോള്‍ കഴിയൂ.

വിധി വന്നയുടനെ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നാണ് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനുള്ള സിപിഎമ്മിന്റെ തന്ത്രം നടക്കില്ല. സര്‍ക്കാര്‍ ആരെയും പ്രകോപിതരാക്കരുത്. സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെ എത്തിക്കാതിരിക്കാന്‍ ദേവസ്വം ബോര്‍ഡും ശ്രദ്ധിക്കണം. വിധിയെ സര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ ബിജെപി എതിര്‍ക്കും.

ആരാധന സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരും ആചാര്യന്‍മാരുമാണ്. അവരുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കണം. എടുത്തുചാടി സര്‍ക്കാര്‍ ഒന്നും ചെയ്യരുത്. വിശ്വാസത്തിന് കോട്ടം വരാന്‍ പാടില്ലാത്തതിനൊപ്പം സ്ത്രീ സമത്വം ഉണ്ടാകണം. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത എത്രയേ ആരാധനാലയങ്ങള്‍ മറ്റു സമുദായങ്ങളിലുണ്ടെന്നും ചോദ്യത്തിന് മറുപടിയായി ശ്രീധരന്‍പിള്ള പറഞ്ഞു.
 

Related Article

അയ്യപ്പഭക്തര്‍ പ്രത്യേക വിഭാഗം: മതവിശ്വാസങ്ങളില്‍ കോടതി ഇടപെടരുത്; എതിര്‍ത്ത് വനിതാ ജഡ്ജി

ശബരിമല വിധി:  ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയാല്‍ ആരും തടയാന്‍ വരരുതെന്ന് രാഹുല്‍ ഈശ്വര്‍

'സ്ത്രീകളുടെ വിജയം' ; ഉടന്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി

മതം സ്ത്രീകളെ മാറ്റിനിര്‍ത്താനുള്ള മറയാകരുത് ; സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തലിന് തുല്യമെന്ന് സുപ്രിംകോടതി

വിധി നടപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡ്, അവര്‍ തീരുമാനിക്കട്ടേ; അതു കഴിഞ്ഞ് ആലോചിക്കാമെന്ന് ദേവസ്വം മന്ത്രി

എല്ലാം ദൈവനിശ്ചയം; എല്ലാവരെയും ഭഗവാന്‍ രക്ഷിക്കട്ടെ; ശബരിമല വിധിയില്‍  പ്രതികരണം

വിധി അഭിമാനകരം; ശബരിമല സമത്വത്തിന്റെ പൂങ്കാവനം, അവിടെ സ്ത്രീകളെ കയറ്റില്ലെന്ന് പറയുന്നത് അനീതി: ജി.സുധാകരന്‍

ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാം ; ചരിത്ര വിധിയുമായി സുപ്രിംകോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത