കേരളം

സിറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡ് ഇന്ന് മുതല്‍ ; പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷസമരമെന്ന് വിമതര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിറോ മലബാര്‍ സഭയുടെ നിര്‍ണായക സിനഡ് ഇന്ന് കൊച്ചിയില്‍ തുടങ്ങും. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പന, വ്യജരേഖ വിവാദം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സിനഡ് പരിശോധിക്കും. സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് നിര്‍ണായക സിനഡ് യോഗം നടക്കുക.

പതിനൊന്നു ദിവസം നീളുന്ന സിനഡ് യോഗത്തില്‍ സീറോ മലബാര്‍ സഭയിലെ 63 മെത്രാന്മാരില്‍ 57 പേര്‍ പങ്കെടുക്കും. അനാരോഗ്യവും പ്രായാധിക്യവും മൂലം ബാക്കിയുള്ളവര്‍ പങ്കെടുക്കില്ല. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സിനഡ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

അതിരൂപതയിലെ ഭൂമി വില്‍പ്പന, വ്യാജരേഖ വിവാദം തുടങ്ങിയ വിവാദ വിഷയങ്ങളെല്ലാം സിനഡ് ചര്‍ച്ച ചെയ്യും. വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും, മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായി അല്‍മായ നേതാക്കളുമായും സിനഡ് അംഗങ്ങള്‍ ചര്‍ച്ച നടത്തും.

അതേസമയം തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടങ്ങാനാണ് വിമതരുടെ തീരുമാനം. അതിരൂപതക്ക് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണം എന്നത് ഉള്‍പ്പെടെയുള്ള, ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം വിമത വിഭാഗം രൂപീകരിച്ച അതിരൂപത അല്‍മായ മുന്നേറ്റ സമിതി അംഗങ്ങള്‍ സിനഡിന് നല്‍കും.

സിനഡ് ഭരണത്തിലും ക്രയവിക്രയത്തിലും അല്‍മായര്‍ക്ക് കൂടി പങ്കാളിത്തമുള്ള സമിതി രൂപീകരിക്കണം എന്നും വിമതര്‍ ആവശ്യപ്പെടുന്നുണ്ട്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയില്‍ നിന്ന് മാറ്റുക, സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ടു ബിഷപ്പുമാരെയും പൂര്‍ണ ചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങിയവയും വിമതരുടെ പ്രധാന ആവശ്യങ്ങളാണ്. കര്‍ദ്ദിനാളിനെതിരെ സമരം ചെയ്ത വൈദികര്‍ക്ക് എതിരെ നടപടി വേണമെന്ന ആവശ്യവുമായി കര്‍ദ്ദിനാള്‍ പക്ഷവും രംഗത്തുണ്ട്. ഇതുള്‍പ്പെടെ വിവാദ വിഷയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങളായിരിക്കും സിനഡിനെ നിര്‍ണായകമാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍