കേരളം

ശബരിമലയ്ക്ക് 739 കോടി ; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമലയ്ക്ക് 739 കോടി രൂപ ബജറ്റില്‍ ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു. റോഡ് നവീകരണത്തിനായി 200 കോടി രൂപ വകയിരുത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി. പമ്പയിലും നിലയ്ക്കലും പാര്‍ക്കിംഗിന് കൂടുതല്‍ സൗകര്യമൊരുക്കും. 

പമ്പ, നിലയ്ക്കല്‍ അടിസ്ഥാന സൗകര്യത്തിന് 147.75 കോടി രൂപ അനുവദിച്ചു. പമ്പയില്‍ ഒരു കോടി ലിറ്ററിന്റെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കും. ശബരിമലയില്‍ നിന്നും ഒരുരൂപ പോലും സര്‍ക്കാര്‍ എടുക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമല മാസ്റ്റര്‍ പ്ലാനിനായി 65 കോടി വകയിരുത്തി. പമ്പയില്‍ വിരിപ്പന്തല്‍ നിര്‍മ്മിക്കാന്‍ 20 കോടി അനുവദിച്ചതായും മന്ത്രി അറിയിച്ചു. ശബരിമലയില്‍ തിരുപ്പതി മാതൃകയില്‍ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടി രൂപ വീതം അനുവദിച്ചതായും ധനമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത