കേരളം

ഇടുക്കി അണക്കെട്ട് ഇന്ന് രണ്ട് മണിക്ക് തുറക്കും; 40 ഘനയടി വെള്ളം ഒഴുക്കും; ജാ​ഗ്രത

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തുറക്കും. അണക്കെട്ടിന്റെ ഒരു ഷട്ടറാണ് ഇന്ന് തുറക്കുന്നത്. 40 സെന്റിമീറ്ററാണ് ഉയർത്തുന്നത്. സെക്കൻഡിൽ 40 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. 

ശനിയാഴ്ച വൈകീട്ടോടെ അണക്കെട്ട് തുറക്കുമെന്ന് അറിയിപ്പ് വന്നെങ്കിലും പിന്നാലെ അത് പിൻവലിച്ചിരുന്നു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് ഇന്ന് ഷട്ടർ തുറക്കാൻ തീരുമാനിച്ചത്. 

നിലവിൽ 2398.72 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. 2399.03 അടിയിൽ ജലനിരപ്പ് എത്തുമ്പോൾ റെഡ് അലേർട്ട് പ്രഖ്യാപിക്കും. 

അണക്കെട്ട് തുറക്കുന്നതിന്റെ ഭാ​ഗമായി ജാ​ഗ്രതാ നിർദ്ദേശം നൽകിയതായി മന്ത്രി റോഷി അ​ഗസ്റ്റിൻ വ്യക്തമാക്കി. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ഒഴുക്കിവിടുമെന്നും അദ്ദേഹം പറഞ്ഞു. 

മുല്ലപ്പെരിയാറും തുറക്കുന്നു

അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നിരൊഴുക്കും വർധിച്ചിട്ടുണ്ട്. ജലനിരപ്പ് 140 അടിയിലെത്തി. 24 മണിക്കൂറിനുള്ളിൽ ഡാം തുറക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻറെ അളവ് 900 ഘനയടിയായി വർധിപ്പിച്ചു. 

മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെയാണ് അണക്കെട്ടിലേക്കുള്ള നിരൊഴുക്ക് ശക്തമാണ്. നാലായിരം ഘനയടി വെള്ളമാണ് ഒഴുകി എത്തുന്നത്. റൂൾ കർവ് പരിധി 141 അടിയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്: എം സ്വരാജ് സുപ്രീംകോടതിയില്‍

തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ച് കൊന്നു

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സായ് സുദര്‍ശന്‍

ഗില്‍ 104, സായ് 103! രണ്ട് കിടിലന്‍ സെഞ്ച്വറികള്‍; ഓപ്പണിങില്‍ റെക്കോര്‍ഡ്; ഗുജറാത്തിനു മികച്ച സ്‌കോര്‍

പ്ലാറ്റ്ഫോമില്‍ കഞ്ചാവ്, ഇത്തവണയും ആളില്ല! തിരൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും പൊതികൾ