കേരളം

ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ സന്ദേശം; ആളെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഫോൺ സന്ദേശം പരിഭ്രാന്തി പരത്തി. പിന്നാലെ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. ശനിയാഴ്ച രാത്രി ഒൻപത് മണിക്ക് ശേഷമാണ് തിരുവനന്തപുരം പൊലീസ് കൺട്രോൾ സെല്ലിലേക്കു ഫോൺ സന്ദേശമെത്തിയത്. 

പിന്നാലെ പൊലീസ് ക്ഷേത്രത്തിലെത്തി ഭക്തരെ പുറത്തേക്കു മാറ്റി. ഗുരുവായൂർ നെന്മിനിയിൽ താമസിക്കുന്ന സജീവൻ കോഴിപ്പറമ്പിൽ എന്നയാളാണ് ഫോൺ ചെയ്തതെന്നു മനസിലായി.

കലക്ടറേറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വിളിച്ചു പറഞ്ഞതിന്റെ പേരിൽ നേരത്തേ തൃശൂർ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ കേസുണ്ട്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്