കേരളം

9.30നു ശേഷവും ഹോസ്റ്റലിൽ കയറാം, ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളും പാലിക്കണമെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

‍കൊച്ചി: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളും പാലിക്കണമെന്ന് ഹൈക്കോടതി.  ആണ്‍-പെണ്‍ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് രാത്രി 9.30-നുശേഷവും ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുമതി നൽകുന്നതാണ് ഉത്തരവ്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലേഡീസ് ഹോസ്റ്റലില്‍നിന്ന് പെണ്‍കുട്ടികള്‍ രാത്രി 9.30-നുശേഷം പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് എതിരെ വിദ്യാർത്ഥികൾ നൽകിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.

ഹർജി പരിഗണനയിലിരിക്കെ, മെഡിക്കൽ കോളജ് ഹോസ്റ്റൽ പ്രവേശനത്തിൽ ലിംഗവിവേചനം ഒഴിവാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. രാത്രി 9.30നു ശേഷം മൂവ്‌മെന്റ് രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുവദിക്കുന്നതാണ് ഉത്തരവ്. രണ്ടാം വർഷം മുതലുള്ള വിദ്യാർഥികൾക്കാണ് ഇതു ബാധകം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ നേരത്തേ കയറണം.

രാത്രി 9.30-നുശേഷം ആവശ്യമുണ്ടെങ്കില്‍ ഹോസ്റ്റലില്‍നിന്ന് പുറത്തിറങ്ങാനാകുമോയെന്ന ചോദ്യത്തിന് അടിയന്തര ആവശ്യമുണ്ടെങ്കില്‍ വാര്‍ഡന്റെ അനുമതിയോടെ പുറത്തുപോകാന്‍ അനുവദിക്കുന്നുണ്ടെന്ന് ആരോഗ്യ സര്‍വകലാശാല അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രധാന റീഡിങ് റൂം 11 വരെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, രാത്രി ഒന്‍പതിന് അടയ്ക്കുന്ന പ്രധാന റീഡിങ് റൂമിന്റെ പ്രവര്‍ത്തനം ദീര്‍ഘിപ്പിക്കാന്‍ ജീവനക്കാരയടക്കം വേണ്ടിവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ