കേരളം

പൊലീസിനെ ഇടിച്ചിട്ട് 20 കിലോ കഞ്ചാവുമായി കടന്നു; പ്രതിയെ ഒന്നര കിലോമീറ്ററോളം ഓടിച്ചിട്ട് പിടിച്ചു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: പൊലീസിനെ വാഹനമിടിച്ചിട്ട് 20 കിലോ കഞ്ചാവുമായി കടന്ന കേസിലെ പ്രതി വെള്ളറട പൊലീസിന്റെ പിടിയിലായി. തമിഴ്‌നാട് തേനി കടമലക്കുണ്ട് പൊലീസ് സ്‌റ്റേഷനില്‍ ജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയായ വെള്ളറട കാരമൂട് പ്രശാന്ത് രാജ് (32) ആണ് പിടിയിലായത്. സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നു എന്ന് രഹസ്യ വിവരം ലഭിച്ച പൊലീസ് ഒളിസങ്കേതത്തില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതിയെ ഒന്നര കിലോമീറ്ററോളം ഓടിച്ചാണ് പിടികൂടിയത്.

പ്രതിയെ അന്വേഷിച്ച് തമിഴ്‌നാട് പൊലീസ് പല തവണ കേരളത്തില്‍ വന്നെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. കേരളത്തിലും തമിഴ്‌നാട്ടിലും പല കേസുകളില്‍ പ്രതിയാണ്. ഇയാളെ തമിഴ്‌നാട് പൊലീസിന് കൈമാറി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ