കേരളം

ദേവദാസി സമ്പ്രദായം അവസാനിപ്പിക്കണം; കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി;  ദേവദാസിസമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയച്ച് മനുഷ്യാവകാശ കമ്മിഷൻ. നിയമങ്ങള്‍ പ്രകാരം നിരോധിച്ചിട്ടും തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേവദാസിസമ്പ്രദായം തുടരുന്നുണ്ടെന്ന് മാധ്യമവാർത്തകളുണ്ടായിരുന്നു. തുടർന്നാണ് കേന്ദ്രത്തിനും കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾക്കും കത്തയച്ചതെന്ന് കമ്മിഷന്‍ പറഞ്ഞു.

ആറാഴ്ചയ്ക്കകം കത്തിന് മറുപടിനല്‍കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശമുണ്ട്. ദേവദാസി സമ്പ്രദായം തടയുന്നതിനും ദേവദാസികളെ പുനരധിവസിപ്പിക്കുന്നതിനും സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിക്കൊണ്ടാവണം മറുപടി. ഇത്തരം അനാചാരങ്ങള്‍ തടയാന്‍ സംസ്ഥാനതലത്തില്‍ നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോയെന്നും മറുപടിയില്‍ വ്യക്തമാക്കണം. വനിത-ശിശു വികസന മന്ത്രാലയം, സാമൂഹ്യനീതി മന്ത്രാലയം സെക്രട്ടറിമാര്‍ക്കും കമ്മിഷന്‍ നോട്ടീസയച്ചിട്ടുണ്ട്. 

നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടും കര്‍ണാടകയില്‍ മാത്രം 70,000-ത്തിലധികം സ്ത്രീകള്‍ ദേവദാസികളായി ജീവിക്കുന്നുണ്ടെന്ന് ജസ്റ്റിസ് രഘുനാഥ് റാവുവിന്റെ അധ്യക്ഷതയില്‍ രൂപവത്കരിച്ച സമിതി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?

ഇനി ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും എളുപ്പം റിയാക്ട് ചെയ്യാം; പുതിയ ഫീച്ചര്‍

ഇന്ത്യന്‍ പുരുഷ റിലേ ടീമിനു കനത്ത തിരിച്ചടി; ഒളിംപിക്‌സ് യോഗ്യത തുലാസില്‍

'കുഞ്ഞുങ്ങളെ നമ്മള്‍ കേള്‍ക്കണം'; യുണിസെഫ് ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി കരീന കപൂര്‍