കേരളം

പാലക്കാട് ടയര്‍ കടയില്‍ വന്‍ തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പാലക്കാട് നഗരത്തിലെ കടയില്‍ വന്‍ അഗ്നിബാധ.  മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡിലെ ടയറുകടയ്ക്കാണ് തീപിടിച്ചത്. ബിസ്മി എന്ന ടയര്‍ കടയ്ക്കാണ് തീപിടുത്തമുണ്ടായത്. 

രാത്രി 11 മണിയോടെയാണ് തീപിടുത്തം ശ്രദ്ധയില്‍പ്പെടുന്നത്. 13 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ മൂന്നുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. 

ജില്ലാ കലക്ടര്‍ അടക്കം സ്ഥലത്തെത്തിയിരുന്നു. കടയില്‍ രണ്ടു കോടിയോളം രൂപയുടെ ടയര്‍ ഉണ്ടായിരുന്നതായി കടയുടമ പറയുന്നു. രാവിലെ നടത്തുന്ന പരിശോധനയിലാണ് നഷ്ടം എത്രയെന്ന് വ്യക്തമാകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ