കേരളം

കൈക്കൂലി വാങ്ങി; തിരുവല്ല ന​ഗരസഭാ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ തിരുവല്ല ന​ഗരസഭാ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും പിടിയിൽ. തിരുവല്ല നഗരസഭാ സെക്രട്ടറി നാരായണന്‍ സ്റ്റാലിന്‍, ഓഫീസ് അസിസ്റ്റന്റ് ഹസീന എന്നിവരെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. 

മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ഇരുവരും കൈക്കൂലി ആവശ്യപ്പെട്ടത്. പ്ലാന്റ് നടത്തിപ്പിന്റെ കരാറെടുത്ത ആളില്‍ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങിയതോടെയാണ് ഇരുവരും കുടുങ്ങിയത്. 

കൈക്കൂലിയായി വാങ്ങിയ തുക ഇരുവരുടെയും പക്കല്‍ നിന്നു കണ്ടെത്തി. വാങ്ങിയ പണം ഹസീന മുഖേന ഇയാള്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റാന്‍ നീക്കം നടത്തിയെങ്കിലും പരാജയപ്പെട്ടു.

കൈക്കൂലി ആവശ്യപ്പെട്ടെന്ന് മാലിന്യ സംസ്‌കരണ പ്ലാന്റ് നടത്തിപ്പുകാര്‍ വിജിലന്‍സില്‍ വിവരമറിയിച്ചിരുന്നു. ഇതുപ്രകാരം വിജിലന്‍സ് നല്‍കിയ തുകയാണ് പ്ലാന്റ് നടത്തിപ്പുകാര്‍ നാരായണന്‍ സ്റ്റാലിന് കൈമാറിയത്. തുടര്‍ന്ന് ഈ തുക ഹസീന വഴി മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള ശ്രമം നടത്തുകയായിരുന്നു. അതിനിടെയാണ് ഇരുവരും പിടിയിലായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ