കേരളം

ജോലി കിട്ടാൻ നൽകിയത് ലക്ഷങ്ങൾ, ജീവിതം നശിച്ചെന്ന് കത്ത്; യുവാവ് വീടിനുള്ളിൽ മരിച്ചനിലയിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ജോലിക്കുവേണ്ടി നൽകിയ ലക്ഷങ്ങൾ തിരിച്ചു കിട്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. പോത്തൻകോട് മംഗലത്തുനട ശാസ്താംകോണം രഞ്ജിത്ത് ഭവനിൽ രാമചന്ദ്രൻനായരുടെയും രമാദേവിയുടെയും മകൻ രജിത്ത് (37) ആണു മരിച്ചത്.  സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വച്ചാണ് ആത്മഹത്യ ചെയ്തത്. 

ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് വീട്ടിൽ മുറിക്കുള്ളിൽ  തൂങ്ങിമരിച്ച നിലയിൽ കണ്ടത്. രണ്ടു ദിവസം മുൻപ് രജിത്തിന്റെ ഭാര്യ രേവതി മകനോടൊപ്പം സ്വന്തം വീട്ടിൽ പോയിരുന്നു. രാമചന്ദ്രൻനായർ കൂലിപ്പണിക്കും രമാദേവി തൊഴിലുറപ്പു ജോലിക്കും പോയിരുന്നു. രമാദേവി ഉച്ചയ്ക്കു മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പോത്തൻകോട് പൊലീസ് നടപടികൾ സ്വീകരിച്ചു. 

രഞ്ജിത്തിനും ഭാര്യയ്ക്കും ജോലി ലഭിക്കാൻ നാലു വർഷം മുൻപ് എട്ട് ലക്ഷത്തോളം നൽകിയെന്നും ഇത് തന്റെ ജീവിതം നശിപ്പിച്ചു എന്നുമാണ് കത്തിൽ പറയുന്നത്. ആറ്റിങ്ങൽ കേന്ദ്രമായുള്ള കേരള ട്രഡീഷനൽ ഫുഡ് പ്രോസസിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റിനാണു പണം നൽകിയതായി പറയുന്നത്. സൊസൈറ്റിയുടെ  കീഴിൽ ചിറയിൻകീഴ് ചെക്കവിളാകത്തുള്ള സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായി രജിത്തിനും ആറ്റിങ്ങലെ ഓഫിസിൽ ക്ലാർക്കായി രേവതിക്കും ജോലി നൽകിയെങ്കിലും ശമ്പളം ഒരു രൂപ പോലും നൽകിയില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇതോടെയുണ്ടായ സാമ്പത്തിക ബാധ്യതയിൽ മനം നൊന്തായിരുന്നു ആത്മഹത്യ. ആറു വയസുകാരനായ ഋഷികേശാണ് മകൻ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ