കേരളം

കുന്നംകുളം മങ്ങാട് പൂരത്തിനിടെ ആന ഇടഞ്ഞു, പാപ്പാനെ കുത്തി വലിച്ചെറിഞ്ഞു; വൈക്കത്ത് ആന റോഡിലേക്ക് ഇറങ്ങിയോടി 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: കുന്നംകുളം മങ്ങാട് പൂരത്തിനിടെ  ആന ഇടഞ്ഞു. ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടകര സ്വദേശി സജീവനാണ് പരിക്കേറ്റത്.  'കൊണാര്‍ക്ക് കണ്ണന്‍' എന്ന ആനയാണ് ഇടഞ്ഞത്.

മങ്ങാട് കോട്ടിയാട്ടുമുക്ക് പൂരത്തിനിടെ ഇന്നലെ വൈകീട്ട് ആറരയോടെ ആയിരുന്നു സംഭവം.  അമ്പലത്തിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞ ശേഷം പുളിഞ്ചോട് ഭാഗത്ത് വെച്ച് ആയിരുന്നു ആന ഇടഞ്ഞത്.  നെറ്റിപ്പട്ടം അഴിക്കുന്നതിനിടെ പ്രകോപിതനായ ആന പാപ്പാനെ ആക്രമിക്കുകയായിരുന്നു

ആന പാപ്പാനെ കുത്തിയ ശേഷം വലിച്ചെറിയുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആദ്യം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളക്കാനായത്.

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ അഷ്ടമി മഹോത്സവത്തിനായി എത്തിച്ച ആന ക്ഷേത്ര പരിസരത്ത് നിന്ന് റോഡിലേക്ക് ഇറങ്ങിയോടി. ഉത്സവം തുടങ്ങി മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ആന റോഡിലേക്ക് ഇറങ്ങിയോടുന്നത്. പുറത്തിരിക്കുന്ന ആളുമായാണ് ആന തെക്കേ ഗോപുരം വഴി പുറത്തേയ്ക്ക് പോയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹി മദ്യനയ അഴിമതി: ഇഡിക്കു തിരിച്ചടി, അരവിന്ദ് കെജരിവാളിന് ഇടക്കാല ജാമ്യം

നിലനില്‍പ്പിനായി പോരാടുന്ന പ്രാദേശിക പാര്‍ട്ടികള്‍

'സോളാര്‍ കമ്പനികള്‍ തെറ്റിദ്ധരിപ്പിച്ചതാണോ?, ശ്രീലേഖ മാഡത്തിന്റെ ബില്ലില്‍ ഒരു തെറ്റും ഇല്ല'; കെഎസ്ഇബി ഉദ്യോഗസ്ഥന്റെ കുറിപ്പ്

ലിവ് ഇന്‍ പങ്കാളിയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പരോള്‍ അനുവദിക്കാനാവില്ല: ഡല്‍ഹി ഹൈക്കോടതി

സമയം വൈകി; നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഓടിക്കിതച്ചെത്തി ബിജെപി സ്ഥാനാര്‍ഥി; വീഡിയോ