രാജ്യാന്തരം

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 മരണം

സമകാലിക മലയാളം ഡെസ്ക്

ധാക്ക: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 14 പേര്‍ മരിച്ചു. മ്യാന്‍മാറില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുകയായിരുന്ന സംഘത്തിന്റെ ബോട്ടാണ് കടലില്‍ അപകടത്തില്‍പെട്ടത്. 10 കുട്ടികളും നാല് സ്ത്രീകളുമാണ് മരിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം.

ബുധനാഴ്ചയാണ് ഒരു സംഘം അഭയാര്‍ത്ഥികള്‍ മ്യാന്‍മാറിലെ തീരദേശ ഗ്രാമത്തില്‍നിന്ന് ബംഗ്ലാദേശിലേക്ക് യാത്ര തിരിച്ചത്. തീരത്തോട് അടുത്ത സമയത്ത് കടലിനടിയിലെ ഏതോ വസ്തുവില്‍ തട്ടിയാണ് ബോട്ട് മറിഞ്ഞതെന്ന് രക്ഷപെട്ടവര്‍ പറഞ്ഞു. 

മ്യാന്‍മാറില്‍ നിന്ന് ബംഗ്ലാദേശിലേയ്ക്ക് കടക്കുന്നതിനിടെ അടുത്ത കാലത്ത് 120ല്‍ അധികം റോഹിന്‍ഗ്യകള്‍ക്ക് ജീവന്‍നഷ്ടപ്പെട്ടിട്ടുണ്ട്. മരിച്ചവരില്‍ ഏറെയും കുട്ടികളാണ്. ചെറിയ മീന്‍പിടുത്ത ബോട്ടുകളില്‍ ഉള്‍ക്കൊള്ളാനാവുന്ന പരിധിയിലേറെ യാത്രക്കാരുമായി യാത്രചെയ്യുമ്പോള്‍ മിക്കപ്പോഴും അപകടം സംഭവിക്കാറുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വിഡിയോ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ