ലോകത്തിലെ ഏറ്റവും വലിയ പാമ്പ് എന്ന് കരുതപ്പെടുന്ന അനകോണ്ട
ലോകത്തിലെ ഏറ്റവും വലിയ പാമ്പ് എന്ന് കരുതപ്പെടുന്ന അനകോണ്ട ഇന്‍സ്റ്റഗ്രാം
രാജ്യാന്തരം

26 അടി നീളം, 200 കിലോയിലധികം ഭാരം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ്? വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ബ്രസീലിയ: ആമസോണ്‍ മഴക്കാടുകളില്‍ പുതിയ ഇനം ഗ്രീന്‍ അനക്കോണ്ടയെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. സംഘത്തിലെ ശാസ്ത്രജ്ഞരില്‍ ഒരാളായ പ്രൊഫ. ഡോ. ഫ്രീക് വോങ്ക് പാമ്പിന്റെ വീഡിയോയും പകര്‍ത്തി. ലോകത്തിലെ ഏറ്റവും വലിയ പാമ്പ് എന്ന് കരുതപ്പെടുന്ന അനകോണ്ടയ്ക്ക് 26 അടി നീളമുണ്ട്.

എട്ട് മീറ്റര്‍ നീളവും 200 കിലോയില്‍ കൂടുതല്‍ ഭാരവും വരുന്ന അനക്കോണ്ടയാണ് കണ്ടെത്തിയതെന്ന് വോങ്ക് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ അനക്കോണ്ടയെ വീഡിയോയില്‍ കാണാന്‍ കഴിയും, ഒരു കാര്‍ ടയര്‍ പോലെ കട്ടിയുള്ളതും എട്ട് മീറ്റര്‍ നീളവും 200 കിലോയില്‍ കൂടുതല്‍ ഭാരവും - എന്റെ തലയോളം വലുതും. 'രാക്ഷസന്‍''' അദ്ദേഹം കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അനക്കോണ്ടയുടെ പുതിയ ഇനത്തെ ഡോ. വോങ്കിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും കണ്ടെത്തിയിട്ടുണ്ട് ഓസ്ട്രേലിയയില്‍ നിന്നുള്ള ഇനമായിരുന്നു അത്. പുതിയ പാമ്പ്, തന്റെ വലുപ്പത്തിന്റെ നാലിരട്ടി ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണെന്ന് വോങ്ക് കുറിച്ചു. വടക്കന്‍ പച്ച അനക്കോണ്ട എന്നര്‍ത്ഥം വരുന്ന യൂനെക്ടസ് അക്കയിമ എന്നാണ് അനക്കോണ്ടയ്ക്ക് നല്‍കിയിരിക്കുന്ന പേര്. വലിയ പാമ്പ് എന്നാണ് അക്കയിമയുടെ അര്‍ത്ഥം.

വില്‍സ്മിത്തിനൊപ്പം നാഷണല്‍ ജിയോഗ്രാഫിക്കിന്റെ ഡിസ്‌നി+ സീരീസായ പോള്‍ ടു പോള്‍ ചിത്രീകരണത്തിനിടെയാണ് പുതിയ ഇനത്തെ കണ്ടെത്തിയതെന്ന് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഡൈവേഴ്സിറ്റി എന്ന ജേണലില്‍ ശാസ്ത്രജ്ഞരുടെ സംഘം പുതിയ കണ്ടെത്തലിനെകുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍