റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്രമോദി
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍, ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്രമോദി  ഫയല്‍
രാജ്യാന്തരം

ആണവ യുദ്ധം തടഞ്ഞത് മോദിയുടെ ഇടപെടല്‍?; യുക്രൈനില്‍ ന്യൂക്ലിയര്‍ ബോംബ് പ്രയോഗിക്കാന്‍ റഷ്യ പദ്ധതിയിട്ടെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2022-ല്‍ യുക്രൈനില്‍ ആണവായുധം പ്രയോഗിക്കാനുള്ള റഷ്യയുടെ നീക്കം ഒഴിവായത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍ മൂലമെന്ന് റിപ്പോര്‍ട്ട്. ആണവായുധം പ്രയോഗിക്കാന്‍ റഷ്യ തയാറെടുത്തിരുന്നുവെന്നും ഇക്കാര്യത്തില്‍ അമേരിക്ക ആശങ്കയില്‍ ആയിരുന്നെന്നും മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

യുക്രെയ്നില്‍ റഷ്യ ആണവായുധം പ്രയോഗിച്ചിരുന്നെങ്കില്‍ 1945ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വര്‍ഷിച്ചതിന് ശേഷമുള്ള ആദ്യത്തെ ആണവായുധ ആക്രമണമായിരുന്നേനെ. അമേരിക്കയും ഇക്കാര്യത്തില്‍ വലിയ ആശങ്കയിലായിരുന്നു. എന്നാല്‍ ഇത്തരമൊരു ആക്രമണമുണ്ടായാല്‍ അതിനെ ചെറുത്തു നില്‍ക്കാന്‍ അമേരിക്ക തയ്യാറെടുപ്പുകളും തുടങ്ങിയിരുന്നു. അമേരിക്ക ആവശ്യപ്പെട്ട പ്രകാരം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി മോദി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമാധാനപരമായ ചര്‍ച്ചകളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ കാര്യമായ ഇടപെടല്‍ നടത്തി. ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന മോദിയുടെ പ്രസ്താവന ജി 20 ഉച്ചകോടിക്ക് ശേഷം ബാലിയിലെ നേതാക്കള്‍ ഏറ്റ് പറയുന്ന സാഹചര്യവും ഉണ്ടായി. വിവിധ അന്താരാഷ്ട്ര വേദികളിലും സമാധാന ചര്‍ച്ചയായിരുന്നു മോദി ഉയര്‍ത്തിക്കാട്ടിയതെന്നും സാധാരണ ജനങ്ങളുടെ മരണത്തെ അപലപിക്കുകയും ചെയ്തു. ഇക്കാരണങ്ങളെല്ലാം റഷ്യയുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സഹായിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍