കൊച്ചിയില്‍ സ്പായില്‍ റെയ്ഡ്; ജീവനക്കാരിയില്‍ നിന്നും കഞ്ചാവ് പിടികൂടി

കൊച്ചിയിലെ 79 സ്പാകളിലാണ് പൊലീസ് ഇന്നലെ പരിശോധന നടത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:  കൊച്ചിയില്‍ സ്പായില്‍ നടത്തിയ റെയ്ഡില്‍ കഞ്ചാവ് പിടികൂടി. കടവന്ത്രയിലെ ഒരു സ്പായിലെ റിസപ്ഷനിസ്റ്റായ യുവതിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. കൊച്ചിയിലെ 79 സ്പാകളിലാണ് പൊലീസ് ഇന്നലെ പരിശോധന നടത്തിയത്. 

സ്പാ കേന്ദ്രീകരിച്ച് മയക്കുമരുന്നും അനാശാസ്യവും നടക്കുന്നു എന്ന പരാതിയെത്തുടര്‍ന്നായിരുന്നു പൊലീസിന്റെ നടപടി. കഞ്ചാവ് പിടികൂടിയ  സ്പാ ജീവനക്കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

നഗരം കേന്ദ്രീകരിച്ച് വ്യാപകമായി സ്പാകള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തില്‍, അവയുടെ ലൈസന്‍സ് അടക്കമുള്ളവ പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം. മതിയായ യോഗ്യതകള്‍ പാസ്സായിട്ടുള്ളവരാണോ ഇത്തരം സ്പാകളില്‍ തെറാപ്പിസ്റ്റുകളും മറ്റുമായി ജോലി ചെയ്യുന്നത് എന്നതടക്കം പരിശോധിക്കുമെന്നും കൊച്ചി പൊലീസ് സൂചിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com