ചലച്ചിത്രം

മഞ്ജു വാര്യര്‍ 'അമ്മ'യില്‍ തുടരും; കൂടുതല്‍ പേരുടെ രാജി പിന്നാലെ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വനിതാ കൂട്ടായ്മയില്‍ അംഗങ്ങളായ നാലു നടിമാര്‍ താര സംഘടനയായ അമ്മയില്‍നിന്നു രാജിവച്ചെങ്കിലും, ഡബ്ല്യൂസിസിയില്‍ അംഗമായ മഞ്ജു വാര്യര്‍ അമ്മയില്‍ തുടരും. മഞ്ജു തല്‍ക്കാലം അമ്മയില്‍നിന്നു രാജിവയ്ക്കില്ലെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രണ്ടു ദിവസത്തെ കൂടിയാലോചനകള്‍ക്കു ശേഷമാണ് നടിമാര്‍ താരസംഘടനയില്‍ നിന്നു രാജിവയ്ക്കാന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാരിയര്‍ അമ്മ വിടേണ്ട എന്നു തീരുമാനിച്ചതും ഈ ചര്‍ച്ചയ്ക്കു ശേഷമാണ്. മഞ്ജു വാരിയര്‍ വിദേശത്താണുള്ളത്. ഇന്നലെ വിദേശത്തേക്കു തിരിക്കും മുമ്പ് അവര്‍ രാജിവയ്‌ക്കേണ്ട എന്നു സുഹൃത്തുക്കളുമായി സംസാരിച്ചു തീരുമാനിച്ചിരുന്നു. പോകുന്നതിനു മുന്‍പു മഞ്ജു അക്രമിക്കപ്പെട്ട നടിയുമായും ഇപ്പോള്‍ രാജിവച്ചവരുമായും സംസാരിച്ചിരുന്നു.

അതേസമയം നടിമാരുടെ രാജി കാര്യം തല്‍ക്കാലം ചര്‍ച്ച ചെയ്യേണ്ട എന്നാണ് 'അമ്മ'യുടെ തീരുമാനമെന്നറിയുന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ അമ്മ നേതൃത്വത്തിലുള്ളവര്‍ വിസമ്മതിച്ചു. 

ദിലീപിനെ തിരിച്ചെടുത്തതോടെ താന്‍ ഇനി ഈ സംഘടനയുമായി സഹകരിക്കില്ലെന്നു അക്രമിക്കപ്പെട്ട നടി കൂടെയുള്ളവരെ രണ്ടു ദിവസം മുന്‍പു അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നടിമാരുടെ കൂട്ടരാജി. വനിതാ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്നവരും അനുഭാവം ഉള്ളവരുമായ കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ അമ്മ വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

സോഷ്യൽമീഡിയ ട്രെൻഡ് നോക്കി സൺസ്ക്രീന്‍ തെരഞ്ഞെടുത്താൽ പണി കിട്ടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ