സൂര്യകുമാര്‍
സൂര്യകുമാര്‍ ട്വിറ്റര്‍
കായികം

വീണ്ടും സൂര്യ കുമാര്‍ യാദവ്: തുടര്‍ച്ചയായി രണ്ടാം തവണയും ഐസിസിയുടെ മികച്ച ടി20 താരം, പുരസ്‌കാരം

സമകാലിക മലയാളം ഡെസ്ക്

ദുബൈ: 2023ലെ മികച്ച ടി20 താരത്തിനുള്ള പുരസ്‌കാരം ഇന്ത്യയുടെ സൂര്യകുമാര്‍ യാദവിനു. തുടര്‍ച്ചയായി രണ്ടാം തവണയാണ് മികച്ച ടി20 താരമായി സൂര്യ തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ ദിവസം ഐസിസിയുടെ ലോക ടി20 ഇലവന്റെ നായകനായി സൂര്യകുമാറിനെ തിരഞ്ഞെടുത്തിരുന്നു. പിന്നാലെയാണ് മറ്റൊരു നേട്ടം.

2023ല്‍ 17 ഇന്നിങ്‌സുകളില്‍ നിന്നായി സൂര്യകുമാര്‍ 733 റണ്‍സാണ് അടിച്ചെടുത്തത്. 48.86 ശരാശരിയും 155.95 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനു. മറ്റൊരു താരവും ഈ കണക്കിനു അടുത്തൊന്നുമില്ല.

ടി20യില്‍ നാല് സെഞ്ച്വറികളാണ് താരത്തിനുള്ളത്. ഇതില്‍ രണ്ടെണ്ണം ഇത്തവണയാണ്. ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന നേട്ടത്തില്‍ ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പം രണ്ടാമത് സൂര്യയുണ്ട്. അഞ്ച് സെഞ്ച്വറികളുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ് ഒന്നാമത്.

അപ്രതീക്ഷിതമായി ഇന്ത്യന്‍ ടി20 ടീമിനെ നയിക്കാനും താരത്തിനു യോഗമുണ്ടായി. ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിനു പിന്നാലെയായിരുന്നു സൂര്യ ക്യാപ്റ്റനായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ആദ്യം മഴ, ഇടി മുഴങ്ങി കോഹ്‌ലിയുടെ ബാറ്റില്‍! പഞ്ചാബിന് കൂറ്റന്‍ ലക്ഷ്യം

'സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍'; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും?

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍