കേരളം

ആചാരം മാറ്റേണ്ടത് വിശ്വാസി സമൂഹം, ആക്ടിവിസ്റ്റുകള്‍ അല്ലെന്ന് ശേഖര്‍ നാഫ്‌ഡെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി സമൂഹം സ്വീകരിച്ചില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നാഫ്‌ഡെ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം മാറ്റേണ്ടതുണ്ടോയെന്നു തീരുമാനിക്കേണ്ടത് സമൂഹമാണ്. കുറച്ച് ആക്ടിവിസ്റ്റുകള്‍ക്കു അതു തീരുമാനിക്കാനാവില്ലെന്ന് ബ്രാഹ്മണ സഭയ്ക്കു വേണ്ടി ഹാജരായ ശേഖര്‍ നാഫ്‌ഡെ പറഞ്ഞു. 

ഒരു വിശ്വാസം അരുതെന്ന് മതവിശ്വാസികളോട് പറയുകയാണ് ശബരിമല വിധിയിലൂടെ സുപ്രിം കോടതി ചെയ്തതെന്ന് ശേഖര്‍ നാഫ്‌ഡെ പറഞ്ഞു. ഇത് മതത്തിന്റെ ആഭ്യന്തര കാര്യമാണ്. ക്രിമിനല്‍ നിയമത്തിലൂടെ വിലക്കാത്തിടത്തോളം മതാചാരങ്ങളില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് ശേഖര്‍ നാഫ്‌ഡെ വാദിച്ചു. 

വിശ്വാസികളുടെ സാമൂഹ്യ ബോധത്തിന്റെ ഭാഗമാണ് ആചാരം. അതു മാറ്റേണ്ടത് വിശ്വാസി സമൂഹമാണെന്ന് ശേഖര്‍ നാഫ്‌ഡെ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

ഇറുകിയ വസ്ത്രം ധരിക്കുമ്പോൾ പ്രശ്നമുണ്ടോ; എന്താണ് സാരി കാൻസർ?