കേരളം

'കുഞ്ഞ് മാറിപ്പോയോ എന്ന് സംശയം തോന്നി, നീതുവിനെ മുന്‍പും കണ്ടിട്ടുണ്ടെന്ന് അമ്മ'; നാലംഗ സമിതി അന്വേഷിക്കും

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മെഡിക്കല്‍ കോളജില്‍ നിന്ന് കുഞ്ഞിനെ കടത്തിയ സംഭവത്തില്‍ സുരക്ഷ വീഴ്ച അന്വേഷിക്കും. നാലംഗ സമിതിയാണ് അന്വേഷണം നടത്തുക. നഴ്‌സിങ് ഓഫീസര്‍, സുരക്ഷാ തലവന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്. 

അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. അതിനിടയില്‍, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി കുഞ്ഞിനെ അമ്മയെത്തി. ഡോക്ടറെ പോലെ അവര്‍ വെള്ളക്കോട്ടൊക്കെ ഇട്ടിരുന്നു. ഇതിന് മുന്‍പ് ഇവരെ കണ്ടിട്ടുണ്ട്. ആ ഉറപ്പിലാണ് കുഞ്ഞിനെ കൊടുത്തത്, കുഞ്ഞിന്റെ അമ്മ പറയുന്നു.

നീല ടര്‍ക്കിയിലാണ് കുഞ്ഞിന് പൊതിഞ്ഞ് കൊടുത്തത്. തിരികെ ലഭിച്ചത് വയലറ്റ് ടര്‍ക്കിയില്‍

അവര്‍ വന്ന് കുഞ്ഞിന്റെ കേസ് ഷീറ്റ് ചോദിച്ചു. കുഞ്ഞിന്റെ മഞ്ഞ നിറം നോക്കിയിട്ടില്ല. അതെന്താണ് നോക്കാത്തത് എന്ന് അവര്‍ ചോദിച്ചു. കുഞ്ഞിന്റെ കണ്ണും കയ്യുമൊക്കെ അവര്‍ പരിശോധിച്ചു. കുഞ്ഞിനെ പരിശോധിച്ചിട്ട് തിരികെ നല്‍കാം എന്ന് പറഞ്ഞ് അവര്‍ കുഞ്ഞിനെ കൊണ്ടുപോയി. 

മഞ്ഞനിറം നോക്കുന്നത് രണ്ടാം നിലയിലാണ്. എന്നാല്‍ ഇവര്‍ താഴേക്ക് പോയി. അതോടെയാണ് സംശയം തോന്നിയത്. ലിഫ്റ്റ് വഴി പോകാനാവുമോ എന്ന് നഴ്‌സുമാരോട് ചോദിച്ചപ്പോള്‍ മറ്റാരെക്കൊണ്ടും കുഞ്ഞിനെ എടുപ്പിക്കില്ലെന്ന് പറഞ്ഞു. നീല ടര്‍ക്കിയിലാണ് കുഞ്ഞിന് പൊതിഞ്ഞ് കൊടുത്തത്. തിരികെ ലഭിച്ചത് വയലറ്റ് ടര്‍ക്കിയിലായിരുന്നു. അതോടെ കുഞ്ഞ് മാറിപ്പോയോ എന്ന് തോന്നി. എന്നാല്‍ മുഖം കണ്ടപ്പോള്‍ മനസിലായി, അമ്മ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

പിതാവ് മരിച്ചു, അമ്മ ഉപേക്ഷിച്ചു, തട്ടുകടയില്‍ ജോലി ചെയ്ത് 10 വയസുകാരന്‍; നമ്പര്‍ ചോദിച്ച് ആനന്ദ് മഹീന്ദ്ര-വീഡിയോ

ദുൽഖറിന്റെ രാജകുമാരിക്ക് ഏഴാം പിറന്നാൾ

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍